'ഉച്ചാരണ ശുദ്ധിയില്ല,സൗന്ദര്യമില്ല'; 'മിടുക്കരായ' ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്ക് നേരെ വംശീയാധിക്ഷേപം

വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നിവര്‍ക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്

സാന്‍ഫ്രാന്‍സിസ്‌കോ: ഫോബ്‌സിന്റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരുമായ യുവാക്കള്‍ക്ക് നേരെ സമൂഹ്യമാധ്യമത്തില്‍ കടുത്ത വംശീയ അധിക്ഷേപം. വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നിവര്‍ക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എഐ സ്റ്റാര്‍ട്ടപ്പായ ഗിഗയ്ക്ക് 61 മില്യന്‍ ഡോളര്‍ ഫണ്ട് കിട്ടിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നേരെ വംശീയ അധിക്ഷേപവും പരിഹാസവും വന്നത്.

ഗിഗ സ്റ്റാര്‍ട്ടപ്പിന്റെ ഉല്‍പന്നത്തെ കുറിച്ചോ ഫണ്ട് ലഭിച്ചതില്‍ അഭിനന്ദിക്കുകയോ ചെയ്യുന്നതിന് പകരം യുവാക്കളുടെ ഉച്ചാരണത്തെയും സൗന്ദര്യത്തെയും പരിഹസിച്ചാണ് കമന്റുകളില്‍ അധികവും വന്നത്. എന്നാല്‍ ബുദ്ധിയോ കഴിവോ കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോഴാണ് അരക്ഷിതരായ ചിലര്‍ ഇത്തരത്തിലുള്ള തരംതാണ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ വരുണ്‍ വുംമഡി, ഇഷ മണിദീപിനെയും അനുകൂലിച്ച് കമന്റിട്ടത്.

വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ തമാശയല്ലെന്നും ഇതൊന്നും കൊണ്ട് വ്യക്തികളുടെ കഴിവിനെയോ വിജയത്തെയോ ഇല്ലാതാക്കാന്‍ കഴിയില്ലെന്നുമാണ് വേറൊരു വ്യക്തി അഭിപ്രായപ്പെട്ടത്. ഇലോണ്‍ മസ്‌ക് സുന്ദരനായത് കൊണ്ടാണോ ആളുകള്‍ എക്‌സ് ഉപയോഗിക്കുന്നത്? ഒരിക്കലുമല്ലെന്നും പ്ലാറ്റ്‌ഫോമിന്റെ നിലവാരം കൊണ്ടാണെന്നും ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞത്. ലൈവ് സംഭാഷണങ്ങളെ നിയന്ത്രിക്കുന്ന ശബ്ദാധിഷ്ഠിത എഐ സംവിധാനമാണ് ഗിഗയിലൂടെ ലഭിക്കുന്ന സേവനം. സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയുന്ന എഐ ബോട്ടിനെ ഗിഗ രൂപകല്‍പന ചെയ്തിട്ടുണ്ട്.

Content Highlights: Extreme racist abuse on social media against youth of Indian origin

To advertise here,contact us