വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി അറിയപ്പെടുന്നത്. ജോർജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് ഡിക് ചിനി വൈസ് പ്രസിഡന്റായിരുന്നത്.
ന്യുമോണിയ, ഹൃദയ, രക്തക്കുഴൽ രോഗങ്ങൾ എന്നിവ അലട്ടിയിരുന്ന ചെനി തിങ്കളാഴ്ച രാത്രി മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മരണ സമയത്ത് ഭാര്യ ലിൻ, മക്കളായ ലിസ്, മേരി എന്നിവർ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. 37-ാം വയസിൽ ഹൃദയാഘാതമുണ്ടായ ചെനിക്ക് 2012-ൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ശക്തനായ വക്താവായിരുന്നു ചെനി. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡുമാണ് 2003 മാർച്ചിൽ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികൾ. ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ആരോപണമുയർത്തിയ ബുഷ് ഭരണകൂട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. എന്നാൽ ഇറാഖിൽ നിന്നും അത്തരത്തിലുള്ള ഒരായുധവും കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദത്തിന് തിരിച്ചടിയായിരുന്നു.
Content Highlights: former US vice president Dick Cheney dies