കൊച്ചി: കേരളത്തില് മകളുടെ തുടര്ചികിത്സയ്ക്കെത്തിയ മുന് കെനിയന് പ്രധാനമന്തി റെയില ഒടിങ്ക അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. കൂത്താട്ടുകുളം ശ്രീധരീയത്തില് കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
2019ലാണ് ആദ്യമായി റെയില ഒടിങ്ക കേരളത്തിലെത്തുന്നത്. മകള് റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. 2017ല് ഒരു രോഗത്തെ തുടര്ന്ന് റോസ്മേരിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്ന്ന് ഇസ്രയേല്, ചൈന തുടങ്ങിയ രാജ്യങ്ങളില് ചികിത്സ നടത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ച് കിട്ടിയില്ല.
ഒടുവില് ശ്രീധരീയത്തിലെ ആയുര്വേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019ല് ഇവിടെയെത്തി ചികിത്സ തേടുകയായിരുന്നു. ഒരു മാസം ഇവിടെ നിന്നുള്ള ചികിത്സയില് കാഴ്ച തിരിച്ച് കിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തില് ഈ സംഭവം വിവരിച്ചിരുന്നു. പിന്നീട് 2019ല് തുടര് ചികിത്സയ്ക്ക് വേണ്ടിയും റെയില ഒടിങ്കയും മകളും കൂത്താട്ടുകുളത്തെത്തിയിരുന്നു.
Content Highlights: Former Kenyan PM Raila Odinga passed away in Kerala