യുഎസിലെ തിരക്കേറിയ ബാറിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, നാല് പേരുടെ നില ഗുരുതരം

സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് വെടിവെപ്പുണ്ടായത്

വാഷിങ്ടണ്‍: അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിലെ ബാറിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.

വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറയോടുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പലരും വെടികൊണ്ട് പരിക്കേറ്റ നിലയില്‍ വീണ് കിടക്കുകയായിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ പൊതുജനം ക്ഷമയോടെ തുടരണമെന്ന് പൊലീസ് അറിയിച്ചു.

Content Highlight; Four killed in bar shooting in South Carolina

To advertise here,contact us