വാഷിങ്ടണ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് അമേരിക്കയില് ഷട്ട്ഡൗണ് പത്താംദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ഔദ്യോഗികമായി ഫെഡറല് ജീവനക്കാരെ പിരിച്ചുവിട്ട് യു എസ് സര്ക്കാര്. ഇതിന്റെ ഭാഗമായി ആര്ഐഎഫ് (റിഡക്ഷന് ഇന് ഫോഴ്സ്) ആരംഭിച്ചു. ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്ഡ് ബജറ്റ് ഡയറക്ടര് റസല് വോട്ട് ആണ് സമൂഹമാധ്യമമായ എക്സില് ഇക്കാര്യം അറിയിച്ചത്.
ഷട്ട്ഡൗണ് കാലത്ത് നിര്ബന്ധമായും വേണമെന്ന് തോന്നാത്ത ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. അതിന്റെ ഭാഗമായി ഈ ജീവനക്കാര്ക്കെല്ലാം ആര്ഐഎഫ് നോട്ടീസ് പോയിട്ടുണ്ടെന്ന് ഹെല്ത്ത് ആന്ഡ് ഹ്യൂമന് സര്വീസസ് വക്താവ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിലെ കുറച്ച് ജീവനക്കാരെ ഈ നടപടി ബാധിക്കുമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല് എത്ര പേരെ ഇത് ബാധിക്കുമെന്നതിനെപ്പറ്റി വ്യക്തതയില്ല. നേരത്തെ ബജറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി മാര്ച്ച് മാസത്തില് ഏകദേശം പകുതിയോളം ജീവനക്കാരെ വകുപ്പ് കുറച്ചിരുന്നു.
ശമ്പളമില്ലാത്ത അവധി, താത്കാലിക പിരിച്ചുവിടല് എന്നിവ ഷട്ട്ഡൗണ് സമയത്ത് പൊതുവേ എടുക്കാറുള്ള നടപടികളാണെങ്കിലും എന്നന്നേക്കുമായി പിരിച്ചുവിടുന്നത് അത്യുപൂര്വമാണ്. അത്തരമൊരു അവസ്ഥയിലേക്കാണ് അമേരിക്ക എത്തിയിരിക്കുന്നത്.
Content Highlights: The US government has officially laid off federal employees as the shutdown in the United States due to the economic crisis enters its 10th day.