ടോക്കിയോ: ജാപ്പനീസ് ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി സനേ തകായിച്ചി. ജപ്പാന്റെ ചരിത്രത്തില് ആദ്യമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ത്രീ എത്താന് പോകുന്നത്. ജപ്പാനിലെ ഭരണകക്ഷിയായ ലിബറല് ഡെമോക്രാറ്റിക് പാര്ട്ടി (എല്ഡിപി) സനേയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തതോടെയാണ് ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലേക്ക് ഒരു സ്ത്രീ ആദ്യമായി എത്തുന്നത്. 64കാരിയായ സനേ, മുന് പ്രധാനമന്ത്രിയായിരുന്ന ജൂനിചിരോ കൊയ്സുമിയുടെ മകനും മതവാദിയുമായ ഷിന്ജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് എല്ഡിപിയുടെ നേതൃത്വ സ്ഥാനത്തേക്കെത്തുന്നത്.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ഒക്ടോബര് 15നാണ് നടക്കുക. പാര്ട്ടി തിരഞ്ഞെടുപ്പില് ജയിക്കുകയായിരുന്നെങ്കില് ഷിഗെരു ഇഷിബ (44) 100 വര്ഷത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.
എല്ഡിപി പാര്ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച്ച നടന്ന യോഗത്തില് 295 പാര്ലമെന്റ് അംഗങ്ങള് പങ്കെടുത്തു. യുദ്ധാനന്തര കാലഘട്ടത്തിന്റെ ഭൂരിഭാഗവും ജപ്പാന് ഭരിച്ചത് എല്ഡിപിയാണെങ്കിലും ഷിബയുടെ നേതൃത്വത്തില് പാര്ട്ടിക്കും സഖ്യകക്ഷിക്കും പാര്ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.
'വോട്ടര്മാരുടെ ഉത്കണ്ഠകളെ പ്രതീക്ഷയാക്കി മാറ്റാന് ആഗ്രഹിക്കുന്നു' എന്നായിരുന്നു തകായിച്ചി തന്റെ വിജയ പ്രസംഗത്തില് പറഞ്ഞത്. ബ്രിട്ടന്റെ മാര്ഗരറ്റ് താച്ചറിനെ തന്റെ രാഷ്ട്രീയ മാതൃകയായി അവര് പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. മുന് ആഭ്യന്തര മന്ത്രിയായിരുന്ന തകായിച്ചി, ശക്തമായ ദേശീയവാദ വീക്ഷണങ്ങള്ക്കും, അന്തരിച്ച മുന് പ്രധാനമന്ത്രി ഷിന്സോ ആബെയുടെ സാമ്പത്തിക പരിപാടിയായ അബെനോമിക്സിനെ പിന്തുണയ്ക്കുന്നതിനും പേരുകേട്ടതാണ്.
Content Highlight; Japan’s LDP elects Takaichi as new leader, paving way for country’s first female Prime Minister