ഡാലസിലെ ഇമിഗ്രേഷൻ ഓഫീസിനുനേരെ വെടിവെപ്പ്; അക്രമിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം

വെടിവെപ്പ് നടത്തിയ ആളെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഡാലസ്: യു എസിലെ ഡാലസിൽ വെടിവെപ്പ്. ഡാലസിലെ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഓഫീസിനുനേരെ ഉണ്ടായ വെടിവെയ്പ്പിൽ അക്രമിയടക്കം രണ്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തും. വെടിവെപ്പ് നടത്തിയ ആളെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഐസിഇ ഓഫീസ് ലക്ഷ്യമിട്ട് ആസൂത്രിതമായി നടന്ന ആക്രമണമാണിതെന്നും അക്രമിയുടെ കയ്യിൽനിന്നും കണ്ടെത്തിയ വെടിയുണ്ടകളിൽ ഐസിഇക്കെതിരായ സന്ദേശങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നും എഫ്ബിഐ സ്‌പെഷ്യൽ ഏജന്റ് ജോ റോത്രോക്ക് പറഞ്ഞു.

Content Highlights: sniper opened fire on the Dallas Immigration and Customs Enforcement field office, two dead

To advertise here,contact us