'കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യതയുണ്ടെന്ന് കിര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നു'; റിപ്പോര്‍ട്ട്

ക‍ൃത്യമായ സുരക്ഷ ഒരുക്കിയില്ലെങ്കിൽ അ​​ദ്ദേഹം കൊല്ലപ്പെടാൻ 100 ശതമാനം സാധ്യതയുണ്ടെന്ന് മുതിർന്ന ഒരു സുരക്ഷാവിധക്തൻ മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാർളി കിർക്ക് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയുരുന്നതായി റിപ്പോര്‍ട്ട്. യൂട്ടാ വാലി സർവകലാശാലയിൽ ഒരു തുറന്ന സംവാദത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നത്. സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ കിര്‍ക്ക് കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യതയുണ്ടെന്ന് സുരക്ഷാവിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം.

എക്സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ 'ദ് ബോഡി ഗാര്‍ഡ് ഗ്രൂപ്പി'ന്‍റെ ഉടമ ക്രിസ് ഹെര്‍സോഗിനെ ഉദ്ധരിച്ചുകൊണ്ട് ദി മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് ആറിന് നടന്ന കൂടിക്കാഴ്ചയില്‍ വച്ച്ഇതുസംബന്ധിച്ച് കിര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ക്രിസ് ഹെര്‍സോഗ് അവകാശപ്പെട്ടു.

മതിയായ സുരക്ഷയില്ലെന്നും പൊതുപരിപാടിയില്‍വച്ച് വെടിയേറ്റ് മരിക്കാനുള്ള സാധ്യതയെണ്ടെന്നും അദ്ദേഹം അപകടത്തിലാണെന്നും ഹെര്‍സോഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കിര്‍ക്കിന്‍റെ സംരക്ഷണത്തിനായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകൾ ഉപയോഗിക്കണമെന്ന് ഹെർസോഗ് ടേണിംഗ് പോയിന്റ് യുഎസ്എ സഹസ്ഥാപകനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ 700 മീറ്റർ ചുറ്റളവിലുള്ളവരെ പരിശോധിക്കുന്നതിനായി മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

"ഒരു സ്നൈപ്പർ തലയ്ക്ക് വെടിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്",ഹെർസോഗ് പറഞ്ഞു. കിര്‍ക്കിന് വെടിയേറ്റ് ഏകദേശം 33 മണിക്കൂറിനുള്ളില്‍ പ്രതിയായ ടൈലർ റോബിൻസണെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ബന്ധുവും കുടുംബ സുഹൃത്തും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്ന് യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് വെള്ളിയാഴ്ച നടന്ന ഒരു ബ്രീഫിംഗിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Content Highlight : Charlie kirk charged with murder; warned of 100% chance of being killed

To advertise here,contact us