ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ചർച്ച ചെയ്തെന്ന് മോദി എക്സിൽ കുറിച്ചു. 'എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ വിശദമായ സംഭാഷണം നടത്തി', എന്നായിരുന്നു കുറിപ്പിന്റെ തുടക്കം. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുളളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. ഈ വർഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുടിനുമായി ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അജിത് ഡോവൽ അറിയിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ വീണ്ടും 25 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെയായിരുന്നു ഡോവൽ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. വീണ്ടും 25 ശതമാനം തീരുവ കൂടി ഉയർത്തിയതോടെ ഇന്ത്യയ്ക്ക് ട്രംപ് ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നിരുന്നു. പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അജിത് ഡോവൽ അറിയിച്ചിരുന്നു.
അതേസമയം, 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്ക നിർത്തിവെച്ചിരുന്നു. താരിഫുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് ട്രംപ് മറുപടി പറഞ്ഞതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Had a very good and detailed conversation with my friend President Putin. I thanked him for sharing the latest developments on Ukraine. We also reviewed the progress in our bilateral agenda, and reaffirmed our commitment to further deepen the India-Russia Special and Privileged…
റഷ്യയുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങൾക്ക് രണ്ടാമത്തെ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ ട്രംപ് നിലപാട് വെളിപ്പെടുത്തിയത്. ഇന്ത്യയ്ക്ക് നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതിയ്ക്ക് പുറമെ 25 ശതമാനം നികുതി കൂടി ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തവിൽ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്.
Content Highlights: Prime Minister Narendra Modi speaks to Russian President Vladimir Putin over phone