പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റര്‍ കിക്കോഫ് മീറ്റിംഗിന് തുടക്കം

നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ മുഖ്യാതിഥിയായി

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോണ്‍ഫറന്‍സിന്റെ ചിക്കാഗോ ചാപ്റ്റര്‍ കിക്കോഫ് മീറ്റിംഗിന് തുടക്കം. മൗണ്ട് പ്രോസ്‌പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനത്തിൽ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സഖറിയ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ മുഖ്യാതിഥിയായി.

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അംഗങ്ങളോടൊപ്പം മീഡിയ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കുന്നതിനായി സ്‌പോണ്‍സർമാരും കിക്കോഫിൽ പങ്കെടുത്തു. അന്തരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവർ പങ്കെടുത്തു.

വ്യത്യസ്തമായതും അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനം നൽകുന്നതുമായ പ്രോഗ്രാമുകളാണ് ഈ വര്‍ഷത്തെ കോണ്‍ഫറൻസിൽ വിഭാവനം ചെയ്യുന്നത്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് നടക്കുന്നത് അമേരിക്കയിൽ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന എഡിസണ്‍ ടൗണ്‍ഷിപ്പിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. എഡിസണ്‍ മേയര്‍, മറ്റു മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ കൂടി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

To advertise here,contact us