ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു; യാത്രക്കാര്‍ എത്രയുണ്ടെന്ന് സ്ഥിരീകരണമില്ല

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

ലണ്ടന്‍: ബ്രിട്ടനില്‍ വിമാനാപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തിലാണ് ചെറുവിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടനെയാണ് വിമാനം കത്തി തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യുകെ എഎഐബി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. നെതര്‍ലാന്‍ഡ്സിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

Content Highlights: Small plane crashed in Britain

To advertise here,contact us