ദുബായിൽ നിന്ന് കാണാതായ എയർപോഡ് പാകിസ്താനിലുണ്ടെന്ന് കണ്ടെത്തി യൂട്യൂബർ; സഹായകമായത് ആപ്പിളിന്റെ ലോസ്റ്റ് മോഡ്

കഴിഞ്ഞ വര്‍ഷമാണ് എയര്‍പോര്‍ഡ് കാണാതായത്

ലണ്ടന്‍: ദുബായിൽ നിന്ന് കാണാതായ തന്റെ എയര്‍പോഡ് പാകിസ്താനില്‍ ഉണ്ടെന്ന് കണ്ടെത്തി ബ്രിട്ടീഷ് യൂട്യൂബര്‍. ലോര്‍ഡ് മൈല്‍സ് എന്ന യൂട്യൂബറാണ് കഴിഞ്ഞ വര്‍ഷം ദുബായിൽ വെച്ച് കാണാതായ തന്റെ എയര്‍പോഡ് പാകിസ്താനിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ആപ്പിളിന്റെ ലോസ്റ്റ് മോഡ് ഉപയോഗിച്ചായിരുന്നു ഇദ്ദേഹം എയർപോഡ് കണ്ടെത്തിയത്. എയര്‍പോര്‍ഡുകള്‍ കണ്ടെത്തിയ വിവരം ലോർഡ് മൈല്‍സ് എക്‌സിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ആപ്പിളിന്റെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ചാണ് പാകിസ്താനിലെ ത്സലത്തില്‍ തന്റെ എയര്‍പോഡുകളുണ്ടെന്ന് മൈല്‍സ് കണ്ടെത്തിയത്. ഡിഫന്‍സ് റോഡിലെ '2nd wife restaurant' എന്ന റെസ്‌റ്റോറന്റിന്റെ സമീപമാണ് എയര്‍പോഡുള്ളത്. 'ദുബായിലെ എന്റെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച എയര്‍പോഡുകൾ അവര്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. ഞാന്‍ 'ലോസ്റ്റ് മോഡ്' പ്രവര്‍ത്തനക്ഷമമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ എയര്‍പോഡുകള്‍ തിരിച്ചെടുക്കും', മൈല്‍സ് പറഞ്ഞു.

My AirPod pros have been lost for a year in Pakistan and guess who’s going to go there next week and get his property back! pic.twitter.com/yXnP7ZJdkf

പല തരത്തിലുള്ള പ്രതികരണങ്ങളാണ് മൈല്‍സിന്റെ എക്‌സ് പോസ്റ്റിന് താഴെ വരുന്നത്. എയര്‍പോഡ് തിരിച്ചെടുക്കാനുള്ള പണം ഉപയോഗിച്ച് പുതിയ ഒരു എയര്‍പോഡ് വാങ്ങാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlights: UK Youtuber s AirPod find from Pakistan which stolen from Dubai

To advertise here,contact us