പ്രണയം തകർന്നു; 10,000 അടി ഉയരത്തിൽ വെച്ച് പാരച്യൂട്ട് മനഃപൂർവം തുറക്കാതെ 32-കാരിയായ സ്‌കൈ ഡൈവർ, ദാരുണാന്ത്യം

ആറ് മാസത്തിലേറെയായി 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി പ്രണയത്തിലായിരുന്നു ഇവരെന്നാണ് വിവരം

ലണ്ടൻ: പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറൽ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. ആറ് മാസത്തിലേറെയായി 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി പ്രണയത്തിലായിരുന്നു ഇവരെന്നാണ് വിവരം.

"ഇരുവരും വേർപിരിയാനാവാത്തവിധം അടുപ്പത്തിലായിരുന്നു. എല്ലായ്‌പ്പോഴും ഒരുമിച്ച് സ്‌കൈഡൈവിങ് ചെയ്‌തിരുന്നു. ക്രിസ്മസ് മുതൽ ഒന്നിച്ചായിരുന്നു താമസം. ജേഡ് മരിക്കുന്നതിന്റെ തലേദിവസം രാത്രി, ബെൻ ബന്ധം അവസാനിപ്പിച്ചു. പിറ്റേന്ന് അദ്ദേഹം ജോലിക്ക് പോയി. അപ്പോഴാണ് ജേഡ് ചാടിയത്", ഒരു സുഹൃത്ത് അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. പ്രമുഖ കാർ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ബെൻ.

സ്‌കൈ ഡൈവിംങിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച ഉടൻ ജേഡ് ഡാമറൽ മരിച്ചു. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാർക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന ജേഡ് സ്‌കൈ ഡൈവിങ്ങിൽ പരിചയ സമ്പന്നയാണ്. നാനൂറിലേറെ തവണ സ്‌കൈ ഡൈവിങ് നടത്തിയിട്ടുണ്ട്.

Content Highlights: 32year old skydiver is suspected to have jumped 10000 feet in the sky after breakup

To advertise here,contact us