ബർലിൻ: ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തി ഉപയോഗിച്ച് ആക്രമണം. ഹാംബുര്ഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ 39വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു.
ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഇതേതുടർന്ന് ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു.
നാലു ട്രാക്കുകൾ അടക്കുകയും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
Content Highlight:12 injured in knife attack at German train station