ലാഹോർ: ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ദുരൂഹത. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് അടുത്ത അനുയായികളടക്കം വിവരങ്ങൾ നൽകാതെയായതോടെയാണ് ദുരൂഹത ഉയർന്നത്. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു.
വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീർ ഹംസയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്.
ലഷ്കറിന്റെ പ്രധാന കമ്മിറ്റികളിൽ ഉള്ള ഇയാൾ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുൻപന്തിയിലുണ്ടായിരുന്നു. 2018ൽ ലഷ്കറിന്റെ സഹസ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കർശനമാക്കിയത് മുതൽ ഇയാൾ ലഷ്കറുമായി അകന്നു. തുടർന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
Content Highlights: Lashkar co founcer amir hamsa criticaly injured