വാഷിംങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്ന് ബൈഡൻ ചികിത്സ തേടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈഡനുളളത്. കാന്സര് വളരെ കൂടിയ നിലയിൽ ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആണെന്നും നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് നിലവിലെ വിലയിരുത്തൽ.
രോഗനിർണയത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. അദ്ധേഹത്തിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. രോഗ വിവരം അറിഞ്ഞതായും താനും തന്റെ ഭാര്യയും അതിൽ ദുഃഖിതരാണെന്നും ട്രംപ് കുറിച്ചു. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ജോ ഒരു പോരാളിയാണ്. അതീവ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്ന് ഹാരിസ് എക്സിൽ കുറിച്ചു. അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നതായി ബരാക് ഒബാമയും കുറിച്ചു.
Doug and I are saddened to learn of President Biden’s prostate cancer diagnosis. We are keeping him, Dr. Biden, and their entire family in our hearts and prayers during this time. Joe is a fighter — and I know he will face this challenge with the same strength, resilience, and… pic.twitter.com/gG5nB0GMPp
Michelle and I are thinking of the entire Biden family. Nobody has done more to find breakthrough treatments for cancer in all its forms than Joe, and I am certain he will fight this challenge with his trademark resolve and grace. We pray for a fast and full recovery.
കഴിഞ്ഞ ജൂണിൽ ട്രംപിനെതിരായ സംവാദത്തിൽ മോശം പ്രകടനത്തെ തുടർന്ന് 2024-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ പിന്മാറിയിരുന്നു. തുടർന്ന് തന്റെ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഒരു വര്ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ രോഗവിവര വാർത്ത വരുന്നത്.
Content Highlights: Former US President Joe Biden has been diagnosed with prostate cancer