ആറ് സ്യൂട്ട്കേസുകളിൽ യുവാക്കൾ കടത്തിയത് 160 കിലോ സന്യാസി ഞണ്ടുകളെ; കൈയ്യാടെ പിടികൂടി ഹോട്ടൽ ജീവനക്കാർ

സ്യൂട്ട്കേസുകളിൽ നിന്നും ശംഖ് തട്ടുന്നത് പോലെയുള്ള ശബ്ദം കേട്ട് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

ടോക്കിയോ: ജപ്പാനിലെ ഒകിനാവയിൽ നിന്നും സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമിച്ച മൂന്ന് ചൈനീസ് യുവാക്കൾ പിടിയിൽ. അമാമി ദ്വീപിൽ നിന്നാണ് 160 കിലോ​ഗ്രാം സന്യാസി ഞണ്ടുകളെ പിടികൂടിയത്. 26 കാരനായ സോംഗ് സെൻഹോ, 27കാരനായ ഗുവോ ജിയാവേയ് എന്നിവരാണ് അറസ്റ്റിലായത്.

ഓഷിമ ദ്വീപിലെ പ്രമുഖ ഹോട്ടലിലാണ് യുവാക്കൾ സന്യാസി ഞണ്ടുകളുമായി തങ്ങാൻ എത്തിയത്. ആറ് സ്യൂട്ട് കേസുകൾ നിറയെ സന്യാസി ഞണ്ടുകളായിരുന്നു. സ്യൂട്ട്കേസുകളിൽ നിന്നും ശംഖ് തട്ടുന്നത് പോലെയുള്ള ശബ്ദം കേട്ട് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരിസ്ഥിതി പ്രവർത്തകരെയും വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സന്യാസി ഞണ്ടുകളെ എന്തിനാണ് കടത്തിയതെന്ന കാര്യം യുവാക്കൾ വ്യക്തമാക്കിയിട്ടില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

content highlights : Three Chinese nationals arrested in Japan after thousands of protected hermit crabs found in suitcases

To advertise here,contact us