ലാഹോർ : ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക. യു എസ്സ് എംബസി ആൻഡ് കോൺസുലേറ്റ് എന്ന തലക്കട്ടിൽ പാകിസ്താനിലെ യുഎസ്സ് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാഹോറിലെ യുഎസ് കോൺസുലേറ്റ് ജനറലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
ലാഹോര്, പാകിസ്താനിലെ പഞ്ചാബ് എന്നീ മേഖലയിലുള്ളവർക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നയതന്ത്ര പ്രതിനിധികള്, കോണ്സുലേറ്റുമായി പ്രവര്ത്തിക്കുന്നവര്, അമേരിക്കൻ പൗരന്മാർ എന്നിവർ എത്രയും പെട്ടെന്ന് ലാഹോർ വിടണം. ഇല്ലെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന് അധികൃതരില് നിന്നും പ്രാദേശികസഹായം സ്വീകരിക്കാം. യു എസ് പൗരന്മാര് പ്രശ്നബാധിത മേഖലയിൽ നിന്നും എത്രയും പെട്ടെന്ന് മാറണമെന്നും കോണ്സുലേറ്റ് ജീവനക്കോരടക്കം മാറി നില്ക്കാനാണ് അമേരിക്ക നിര്ദ്ദേശം നല്കിയത്.
അതേ സമയം പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഓരോ രാജ്യത്തിനും കടമയും അവകാശവും ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാലാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ സംസ്ഥാന പൊലീസിനും ജാഗ്രതാ നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അവധികൾ റദ്ദാക്കി തിരിച്ചെത്തണമെന്നു സംസ്ഥാന സർക്കാരുകൾ ഉത്തരവിട്ടു. മേഖലയിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
content highlights : US Embassy warns American citizens to leave Pakistan immediately