'എന്റെ ഭർത്താവുമായി പ്രശ്‌നങ്ങളുണ്ടെങ്കിൽ, എല്ലാവരും അതറിയും'; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി മിഷേൽ ഒബാമ

അവതാരകൻ സ്റ്റീവൻ ബാർട്ട്ലെറ്റ് നടത്തിയ 'ഇൻ മൈ ഒപീനിയൻ' പോഡ്‌കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ

icon
dot image

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള വിവാഹമോചന വാർത്തകളിൽ വ്യക്തത വരുത്തി മിഷേൽ ഒബാമ. സഹോദരൻ ക്രെയ്ഗ് റോബിൻസണിനൊപ്പം അവതാരകൻ സ്റ്റീവൻ ബാർട്ട്ലെറ്റ് നടത്തിയ 'ഇൻ മൈ ഒപീനിയൻ' പോഡ്‌കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 'എന്റെ ഭർത്താവുമായി എനിക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ, എല്ലാവരും അതിനെക്കുറിച്ച് അറിയും', എന്നായിരുന്നു മിഷേൽ തമാശരൂപേണ നടത്തിയ പ്രതികരണം.

വിവാഹം തനിക്കും ഒബാമയ്ക്കും വളരെ കഠിനമായ ഒന്നാണെന്നും മിഷേൽ കൂട്ടിച്ചേർത്തു. ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ താൻ ഒബാമയ്ക്കൊപ്പം പോഡ്കാസ്റ്റ് ചെയ്‌തേനെയെന്നായിരുന്നു ക്രെയ്ഗ് പറഞ്ഞത്. 'അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ അവൻ അതറിയു'മെന്ന് ക്രെയ്ഗിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മിഷേൽ തുടർന്നു.

"എന്റെ ഭർത്താവിന്റെയും ഞങ്ങളുടെ ബന്ധത്തിന്റെയും ഭംഗി എന്തെന്നാൽ, ഞങ്ങൾ രണ്ടാളും ഒരിക്കലും അതിൽ നിന്ന് പിന്മാറാൻ പോകുന്നില്ല എന്നതാണ്, കാരണം ഞങ്ങൾക്ക് പരസ്പരം അറിയാം," അവർ പറഞ്ഞു. മിഷേൽ ഒബാമയും ബരാക്ക് ഒബാമയും വിവാഹബന്ധം വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. പൊതുഇടങ്ങളിലും രാഷ്ട്രീയ പരിപാടികളിലുമുള്ള മിഷേൽ ഒബാമയുടെ അസാന്നിധ്യമായിരുന്നു ഇതിനുപിന്നിൽ. നേരത്തെ അഭിനേത്രി സോഫിയ ബുഷുമായി നടത്തിയ പോഡ്കാസ്റ്റിലും ഈ വാർത്തകൾ സംബന്ധിച്ച് മിഷേൽ പ്രതികരിച്ചിരുന്നു.

Content Highlights: Michelle Obama shuts down divorce rumours

To advertise here,contact us
To advertise here,contact us
To advertise here,contact us