അക്രമിസംഘങ്ങളുടെ വെടിവെയ്പ്പിനിടെ അബദ്ധത്തിൽ വെടിയേറ്റു; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രതിനെ കണ്ടെത്തിയത്

ഒട്ടാവ: സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കാനഡയിൽ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഒന്റേറിയോയിലേ മൊഹാക്ക് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഹർസിമ്രത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ ഹർസിമ്രത് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രതിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് കാറുകളിലായി വന്ന സംഘം പരസ്പരം വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വെടിയുണ്ട ഹർസിമ്രതിന്റെ ജീവനെടുത്തത്. തൊട്ടുപിന്നാലെ തന്നെ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

Content Highlights: indian student died at canada

To advertise here,contact us