ഡിഒജിഇയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പിട്ട് ട്രംപ്; സാക്ഷിയായി മസ്കും നാല് വയസ്സുകാരൻ മകനും

ഇലോൺ മസ്കിൻ്റെയും അദ്ദേഹത്തിൻ്റെ നാല് വയസ്സുള്ള മകൻ ലിറ്റിൽ എക്സിൻ്റെയും സാന്നിധ്യത്തിലാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടത്

വാഷിംഗ്ടൺ: ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റിന് (ഡിഒജിഇ) കൂടുതൽ അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തവിൽ ഡൊണാൾഡ് ട്രംപ് ഒപ്പിടുന്നതിന് സാക്ഷിയായി ശതകോടീശ്വരനും നാലുവയസ്സുകാരൻ മകനും. വലിയ തോതിലുള്ള ജീവനക്കാരുടെ വിന്യാസം വെട്ടിക്കുറച്ച് ഫെഡറൽ വർക്ക് ഫോഴ്സ് കുറയ്ക്കാൻ ഡിഒജിഇയ്ക്ക് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ വെച്ച് ഇതിനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പിടുന്നതിൻ്റെ വാർത്ത സമ്മേളനത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇലോൺ മസ്കിൻ്റെയും അദ്ദേഹത്തിൻ്റെ നാല് വയസ്സുള്ള മകൻ ലിറ്റിൽ എക്സിൻ്റെയും സാന്നിധ്യമാണ് ദൃശങ്ങളെ ഇത്രയേറെ ശ്രദ്ധേയമാക്കുന്നത്.

ജോലികൾ വെട്ടിക്കുറയ്ക്കുന്നതിലും നിയമനം പരിമിതിപ്പെടുത്തുന്നതിലും ഡിഒജിഇയുമായി ഏകോപനവും കൂടിയാലോചനയും നടത്തണമെന്ന് ഫെഡ‍റൽ ഏജൻസികൾക്ക് നിർദ്ദേശം നൽകുന്നതാണ് ട്രംപ് ഒപ്പുവെച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്. ഓരോ ഫെഡറൽ ഏജൻസിയും ജോലിക്കാരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവ് വരുത്തുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്നും അത്യാവശ്യമുള്ള പോസ്റ്റുകളിലേയ്ക്ക് മാത്രം നിയമനം പരിമിതപ്പെടുത്തണമെന്നും എക്സിക്യൂട്ടീവ് ഓർഡറിൽ നിർദ്ദേശമുണ്ട്.

എക്സിക്യൂട്ടീവ് ഓ‌ർഡറിൽ ഒപ്പിട്ടതിന് ശേഷം നടത്തിയ വാ‍‌ർത്താസമ്മേളനത്തിൽ ഡിഒജിഇയുടെ പ്രവർത്തനത്തെ ട്രംപ് പ്രശംസിച്ചിരുന്നു. 'ചുമതലയുള്ള വ്യക്തിയും എന്നെ റിപ്പോർട്ട് ചെയ്യുന്ന മറ്റുള്ളവരും രാജ്യത്തിനുവേണ്ടി ശരിയായ കാര്യം ചെയ്യാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'വെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

Also Read:

Kerala
'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

നിങ്ങൾക്ക് സ്വയം ഭരണാധികാരമുള്ള ഫെഡറൽ ബ്യൂറോക്രസി ഉണ്ടാകാൻ കഴിയില്ല. ജനങ്ങളോട് പ്രതികരിക്കുന്ന ഒന്ന് നിങ്ങൾക്കുണ്ടാകണം എന്നായിരുന്നു ഇലോൺ മസ്കിൻ്റെ പ്രതികരണം. "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" എന്നെഴുതിയ കറുത്ത തൊപ്പി ധരിച്ചായിരുന്നു മസ്ക് വാ‍ർത്താ സമ്മേളനത്തിന് എത്തിയത്.

Elon Musks son is wiping boogers on the Resolute Desk in the Oval Office… pic.twitter.com/1lio3VwAHm

ബ്യൂറോക്രസിയിൽ ഏതാനും ലക്ഷം ഡോളർ ശമ്പളമുള്ള കുറച്ച് ആളുകൾ ഉണ്ടെന്നത് തികച്ചും വിചിത്രമായി ഞങ്ങൾ കാണുന്നു. പക്ഷേ എങ്ങനെയോ ദശലക്ഷക്കണക്കിന് ഡോളർ ആസ്തി നേടുന്നു. അത് എവിടെ നിന്നാണ് വന്നത് എന്നറിയാൻ ഞങ്ങൾക്ക് ആകാംക്ഷയുണ്ട് എന്നായിരുന്നു മസ്കിൻ്റെ പ്രതികരണം.

President Trump, @ElonMusk, and little X in the Oval Office 🇺🇸 pic.twitter.com/zIxS6O0pwX

മസ്‌ക് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ലിറ്റിൽ എക്സ് എന്ന് വിളിക്കപ്പെടുന്ന മസ്കിൻ്റെ മകനായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം.

നേരത്തെ അമേരിക്കയുടെ വിദേശ സഹായ ഏജൻസിസായ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ ആയിരക്കണക്കിന് ജീവനക്കാരെ അവധിയിൽ വിടാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനവും വിവാദമായിരുന്നു. എന്നാൽ ഈ തീരുമാനം താൽക്കാലികമായി നിർത്തിവെക്കണമെന്ന് യുഎസ് ജില്ലാ ജഡ്ജി കാൾ നിക്കോളസ് നിർദ്ദേശിച്ചിരുന്നു. അമേരിക്കൻ ഫോറിൻ സർവ്വീസ് അസോസിയേഷൻ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് എന്നീ യൂണിയനുകൾ യുഎസ്എഐഡി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlights: With Elon Musk by his side, Trump gives DOGE more power to make staff cuts

To advertise here,contact us