ബംഗ്ലാദേശിൽ വീണ്ടും കലാപം; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി തീയിട്ടു

സമൂഹ മാധ്യമങ്ങളിലൂടെ ഹസീന ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാർ വീട് ഇടിച്ച് നിരത്തി തീയിട്ടത്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാർ. സമൂഹ മാധ്യമങ്ങളിലൂടെ ഹസീന ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാർ വീട് ഇടിച്ച് നിരത്തി തീയിട്ടത്. ഹസീനയുടെ പാ‍ർട്ടിയിലെ മറ്റ് നേതാക്കളുടെയും വീട് പ്രതിഷേധക്കാ‍‍‌‍‌‍‍‍ർ ആക്രമിക്കുകയുണ്ടായി.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടു കൂടിയാണ് ഷെയ്ഖ് ഹസീന സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രസം​ഗം ആരംഭിച്ചതോടെ പ്രതിഷേധക്കാ‍‌ർ ഹസീനയുടെയും ഇവരുടെ പാർട്ടിയായ അവാമി ലീ​ഗിൻ്റെ നേതാക്കളുടെയും വീടുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഹസീനയുടെ വീട്ടിലെ ചുമരുകൾ പൊളിച്ച് മാറ്റുകയും എസ്കവേറ്ററും ക്രെയിനും ഉപയോ​ഗിച്ച് വീട് പൂർണമായി പൊളിച്ച് മാറ്റുകയുമായിരുന്നു. പിന്നാലെ വീട് തീയിട്ടു. അവാമി ലീ​ഗിൻ്റെ വിദ്യാർത്ഥി വിഭാ​ഗമായ ഛത്ര ലീ​ഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപുറപ്പെട്ടത്.

Also Read:

Kerala
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഷെയ്ഖ് ഹസീന രം​ഗത്തെത്തി. കലാപകാരികൾക്ക് ഒരു കെട്ടിടം തകർക്കാൻ കഴിയും, പക്ഷെ ചരിത്രം മായ്ക്കാൻ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികൾ ഓ‍ർക്കണമെന്നും ഹസീന പറഞ്ഞു.

Content highlight- Riots again in Bangladesh, demolishing the house of the father of the nation and former Prime Minister Sheikh Hasina

To advertise here,contact us