ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടം; മരണം ഏഴായി

വിമാനത്തിലുണ്ടായിരുന്ന ആറ് പേരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്

ഫിലാഡൽഫിയ: യുഎസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.

എല്ലാവരും മെക്സിക്കൻ പൗരന്മാരായിരുന്നു. രോഗിയായ പെൺകുട്ടിയുമായി പോയ വിമാനമാണ് തകർന്ന് വീണത്. രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും അമ്മയുമാണ് മരിച്ചത്.

നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 6:30-ന് ടേക്കോഫിനിടെയാണ് ലിയർജെറ്റ് 55 എന്ന ചെറുവിമാനം തകർന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനം ചിന്നഭിന്നമായിരുന്നു. അപകടത്തെത്തുടർന്ന് അഞ്ച് കെട്ടിടങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതടക്കം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.,

Also Read:

National
പൊലീസ് മസാജില്‍ മുഴുകി, പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു; സംഭവം ഭോപ്പാലില്‍

Content Highlights: philadelphia plane crash that left 7 dead

To advertise here,contact us