മെക്സിക്കോയ്ക്കും കാനഡക്കും ട്രംപിന്റെ ഷോക്ക്; ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർ‌പ്പെടുത്തി

അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാനഡയും പ്രഖ്യാപിച്ചു

വാഷിങ്ടൺ: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവയും പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള എണ്ണ ഉത്പനങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തി. തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു.

അതേസമയം അമേരിക്ക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാനഡയും പ്രഖ്യാപിച്ചു. തീരുമാനം ഇരുരാജ്യങ്ങൾക്കും ആഘാതമുണ്ടാക്കുന്നതാണ്. അധികാരത്തിലെത്തിയാൽ തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

Also Read:

International
യുഎസിൽ വീണ്ടും വിമാനാപകടം; ചെറുവിമാനം നഗരമധ്യത്തിലെ റോഡിൽ തകർന്നുവീണ് തീഗോളമായി

വ്യാപാരത്തിന്റെ കാര്യത്തിൽ കാനഡയും മെക്സിക്കോയും അമേരിക്കയുമായി നല്ല ബന്ധം പുലർത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയോട് ഇരുരാജ്യങ്ങളും അന്യായമായി പെരുമാറി. കാനഡയുടേയും മെക്സിക്കോയുടേയും സാധനങ്ങൾ അമേരിക്കയ്ക്ക് ആവശ്യമില്ല. ആവശ്യമായ എണ്ണ രാജ്യത്തുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Donald Trump Impose New Tariff on Mexico Canada and China

To advertise here,contact us