ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം; സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

ആരാധകർ ഏറെയുള്ള സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സറായിരുന്നു റിക്കാര്‍ഡോ

ബ്രസീൽ: ടാറ്റു ചെയ്യുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പ്രമുഖ ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സര്‍ റിക്കാര്‍ഡോ ഗോഡോ അന്തരിച്ചു. ചൊവ്വാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. ആരാധകർ ഏറെയുള്ള സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സറായിരുന്നു റിക്കാര്‍ഡോ. ആഡംബര കാറുകളുടെ വിൽപന അടക്കമുള്ള ബിസിനസും ഇദ്ദേഹം നടത്തിയിരുന്നു.

ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ റിക്കാര്‍ഡോ ടാറ്റു ചെയ്യാൻ പോയത്. ടാറ്റൂ ചെയ്യുന്നതിന് മുൻപായി അദ്ദേഹത്തിന് ജനറല്‍ അനസ്‌ത്യേഷ്യ നല്‍കിയിരുന്നു. അനസ്‌തെറ്റിക് ഇന്‍ഡക്ഷന്‍, ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നീ കാരണങ്ങളാണ് റിക്കാര്‍ഡോയെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി രേഖകളിൽ പറയുന്നുണ്ട്. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read:

Kerala
'കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടു, ആതിര തയാറായില്ല'; കഠിനംകുളം കൊലപാതകത്തിൽ പ്രതി

ടാറ്റു ചെയ്യുന്നതിന് മുൻപായി അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും അതിൽ കുഴപ്പങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും റിക്കാര്‍ഡോയുടെ കുടുംബം പറഞ്ഞു.

Content Highlights:Prominent Brazilian sports car influencer Ricardo Godo dies of cardiac arrest while tattooing

To advertise here,contact us