ആ ആംഗ്യം നാസി സല്യൂട്ടോ? വിവാദത്തോടെ ട്രംപിൻ്റെ ടീമിൻ്റെ ഭാഗമായി മസ്ക്

സത്യപ്രതിജ്ഞയ്ക്ക് മുൻപായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്കിന്റെ വിവാദ നാസി സല്യൂട്ട് ഉണ്ടായത്

വാഷിംഗ്ടൺ: ട്രംപിന്റെ റാലിയിൽ 'ഡോജ്' (DOGE) മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കാണിച്ച ആംഗ്യത്തെച്ചൊല്ലി വിവാദം. ഹിറ്റ്ലറിന്റെ കാലത്തുണ്ടായിരുന്ന നാസി സല്യൂട്ടിനോട് സാമ്യമുള്ള ആംഗ്യത്തിൻ്റെ പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് ഉയരുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുൻപായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്കിന്റെ വിവാദ നാസി സല്യൂട്ട് ഉണ്ടായത്. പ്രസംഗത്തിലുടനീളം അമിത സന്തോഷവാനായി കണ്ട മസ്‌ക് ഇത് സാധാരണ വിജയമല്ലെന്നും, ഈ വിജയം ഉണ്ടാക്കിത്തന്നതിന് ജനങ്ങൾക്ക് നന്ദിയെന്നും പറഞ്ഞു. തുടർന്നാണ് 'നാസി സല്യൂട്ട്' നടത്തിയത്. ഇതിന് ശേഷം സംസാരം തുടർന്നു. അമേരിക്കയിലെ ചരിത്ര, അക്കാദമിക് മേഖലയിലെ പല വിദഗ്ധരും മസ്കിന്റെ ഈ നാസി സല്യൂട്ടിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ ട്രംപ് അനുകൂലികളും മറ്റും മസ്കിനെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്.

Also Read:

Kerala
ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ കേസ്; കെ സുധാകരനെ ചോദ്യം ചെയ്തേക്കും

അതേസമയം, അധികാരലത്തിലേറിയ ഉടൻ തന്നെ ട്രാൻസ്ജെൻഡറുകള്‍ക്കെതിരായ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ലിംഗവിഭാഗങ്ങൾ മാത്രമേ ഉണ്ടാകൂയുള്ളൂ എന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ കയ്യടിയാണ് വേദിയില്‍ നിന്ന് ലഭിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുംമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

Content Highlights: Musk's Nazi action sparks controversy

To advertise here,contact us