വിമർശകരുടെ വൃത്തികെട്ട തന്ത്രം,എല്ലാവരെയും ഹിറ്റ്‌ലറാക്കുന്നത് എപ്പോഴുമുള്ളത്;നാസി സല്യൂട്ട് വിവാദത്തിൽ മസ്ക്

മസ്‌ക് കാണിച്ചത് നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് ഉയരുന്നത്.

വാഷിങ്ടണ്‍: നാസി സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ വിമര്‍ശകര്‍ക്ക് മികച്ച വൃത്തികെട്ട തന്ത്രങ്ങള്‍ ആവശ്യമാണെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് മസ്‌ക് നല്‍കിയ മറുപടി. 'എല്ലാവരും ഹിറ്റ്‌ലറാ'ണെന്ന ആക്രമണം എപ്പോഴും ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ മസ്‌ക് നാസി സല്യൂട്ട് കാണിച്ചുവെന്നതാണ് വിവാദം. കഴിഞ്ഞ ദിവസം ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കാപിറ്റല്‍ വണ്‍ അരീനയില്‍ വെച്ച് ട്രംപ് അനുകൂലികളെ അഭിവാദ്യം ചെയ്ത് സംസാരിക്കവേയാണ് മസ്‌ക് സല്യൂട്ടിന് സമാനമായ ആംഗ്യം കാണിച്ചത്.

ട്രംപിന്റെ നവംബര്‍ നാലിലെ വിജയം സാധാരണ വിജയമല്ലെന്നും വേദിയില്‍ മസ്‌ക് പറഞ്ഞു. ട്രംപിന്റെ ഭരണം സാധ്യമാക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് നാസി സല്യൂട്ടിന് സമാനമായ ആംഗ്യം മസ്‌ക് കാണിച്ചത്. ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് തിരിഞ്ഞു നിന്ന് വീണ്ടും ഇതേ ആംഗ്യം കാണിക്കുകയായിരുന്നു. നിലവില്‍ ട്രംപിന്റെ പുതിയ സര്‍ക്കാരിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയാണ് മസ്‌ക്.

Also Read:

International
ക്യൂബ വീണ്ടും ഭീകരവാദ പട്ടികയിൽ; ബൈഡൻ്റെ 78 ഉത്തരവുകൾ റദ്ദാക്കി ട്രംപിൻ്റെ തുടക്കം

മസ്‌കിന്റെ പ്രസംഗവും സല്യൂട്ടും വലിയ രീതിയില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. നിരവധിപ്പേരാണ് മസ്‌കിനെതിരെ രംഗത്തെത്തിയത്. മസ്‌ക് കാണിച്ചത് നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് ഉയരുന്നത്. 'പ്രസിഡന്‍ഷ്യല്‍ സീലിന് പിന്നില്‍ ഹിറ്റ്‌ലര്‍ സല്യൂട്ട് കാണേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ഈ നികൃഷ്ടമായ ആംഗ്യത്തിന് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. ഇത് മനുഷ്യ ചരിത്രത്തിലെ കറുത്ത അധ്യായത്തിലുള്ളതാണ്. ഈ വിദ്വേഷകരമായ ആംഗ്യത്തെ അപലപിക്കാന്‍ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', ഡെമോക്രാറ്റിക് അംഗം ജെറ്‌റി നദ്‌ലേര്‍ പറഞ്ഞു.

Content Highlights: Elon Musk replies Nazi Salute controversy

To advertise here,contact us