'ലൈംഗികമായി ദുരുപയോഗം ചെയ്തു'; ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാനെതിരെ പരാതിയുമായി സഹോദരി

സാമിന് പന്ത്രണ്ടും തനിക്ക് മൂന്നും വയസ് പ്രായം മുതൽ ലൈംഗിക ദുരുപയോഗം തുടങ്ങിയതായും ആൻ പരാതിയിൽ ചൂണ്ടിക്കാട്ടി

ന്യൂയോർക്ക്: ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി സഹോദരി. മിസോറിയിലെ യു എസ് ഡിസ്ട്രിക് കോടതിയിലാണ് സഹോദരിയായ ആൻ ആൾട്ട്മാൻ പരാതി നൽകിയത്.

1997 നും 2006 നും ഇടയിൽ സാം ആൾട്ട്മാൻ തന്നെ തുടർച്ചയായി ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തെന്നും ഇത് മൂലം തനിക്ക് കടുത്ത മാനസിക, വൈകാരിക ബു​​ദ്ധിമുട്ടുകൾ ഉണ്ടായെന്നും യുവതി പറയുന്നു. സംഭവങ്ങൾ തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. സാമിന് പന്ത്രണ്ടും തനിക്ക് മൂന്നും വയസ് പ്രായം മുതൽ ലൈംഗിക ദുരുപയോഗം തുടങ്ങിയതായും ആൻ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകുന്നത് വരെ ആൾട്ട്മാൻ പീഡനം തുടർന്നതായും ആൻ പറഞ്ഞു.

Also Read:

Kerala
കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചു; ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറന്റ്

ആനിൻ്റെ ആരോപണങ്ങൾ പൂർണമായും തള്ളി ആൾട്ട്മാനും കുടുംബവും രം​ഗത്തെത്തി. ആനിന്റെ ആരോപണം തെറ്റാണെന്നും മാനസികാരോ​ഗ്യ വെല്ലുവിളി നേരിടുന്നതിനാലാണ് ആൻ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നും ആൾട്ട്മാനും കുടുംബവും അറിയിച്ചു.

തങ്ങൾ ആനിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. അവളുടെ ആരോ​ഗ്യസ്ഥിതിയിൽ കാര്യമായ ശ്രദ്ധപുലർത്തുന്നുണ്ട്. വർഷങ്ങളായി ആനിന്റെ ചെലവുകൾ തങ്ങളാണ് വഹിക്കുന്നത്. എന്നാൽ ഇപ്പോൾ ആൻ കൂടുതൽ സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ആൻ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി.

Content Highlight- Sister files complaint against Open AI founder Sam Altman

To advertise here,contact us