ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ പദവി ഭാരതത്തിന് അഭിമാനമെന്ന് പ്രധാനമന്ത്രി

ചടങ്ങുകൾക്ക് മുമ്പ്, ഇന്ത്യൻ പ്രതിനിധികൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതായും പോസ്റ്റിൽ പറയുന്നു.

ന്യൂഡൽഹി: മാർ ജോർജ് കൂവക്കാടിനെ ക‍‌ർദിനാളായി ഉയർത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യാ ഗവൺമെൻ്റ് വത്തിക്കാനിലേക്ക് അയച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചടങ്ങുകൾക്ക് മുമ്പ്, ഇന്ത്യൻ പ്രതിനിധികൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതായും പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്ന് ഒരാളെ നേരിട്ട് കർദിനാൾ പദവിലേയ്ക്ക് ഉയർത്തുന്നത്. വൈദികനായിരിക്കെ ക‍‌ർദിനാൾ പദവിയിലേക്ക് എന്ന അപൂർവ നേട്ടമാണ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് കൈവരിച്ചത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം മാ​ർ ജോ​ർ​ജ് കൂ​വ​ക്കാട്ട് ഉൾപ്പടെ 21 ക​ർ​ദി​നാ​ൾ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​മാണ് ഇന്ന് വത്തികാനിൽ നടന്നത്.

Also Read:

National
അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍

It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis. The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony. Prior to the Ceremony, the Indian… pic.twitter.com/LPgX4hOsAW

content highlight- Prime Minister said that Archbishop George Koovakkad's cardinal status is a pride for India

To advertise here,contact us