ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്; 'ഡോളർ മാത്രം മതി, അല്ലെങ്കിൽ...'

ഡോളർ ഒഴിവാക്കില്ല എന്ന കാര്യത്തിലും പൊതു ബ്രിക്സ് കറൻസിയുടെ കാര്യത്തിലും ഒരു ഉറപ്പ് വേണമെന്നും ട്രംപ് ആവശ്യപ്പെടുന്നുണ്ട്

icon
dot image

വാഷിംഗ്ടൺ: ഇന്ത്യ അടക്കമുളള ബ്രിക്സ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അംഗരാജ്യങ്ങൾ വിനിമയത്തിനായി ഡോളർ തന്നെ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ 100 ശതമാനം നികുതി ഈടാക്കുമെന്നാണ ട്രംപിന്റെ ഭീഷണി.

സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ വർഷങ്ങളിൽ റഷ്യയും ചൈനയും അടക്കമുളള അംഗരാജ്യങ്ങൾ ഡോളർ അല്ലാത്ത മറ്റെന്തെങ്കിലും വിനിമയ സാധ്യതകൾ തേടുന്നുണ്ടായിരുന്നു. യുഎസ് ഈ കൂട്ടായ്മയിൽ ഇല്ല. അതിനാലാണ് ട്രംപ് നേരിട്ട് ഭീഷണി മുഴക്കിയത്.

Also Read:

National
തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഡോളർ ഒഴിവാക്കില്ല എന്ന കാര്യത്തിലും പൊതു ബ്രിക്സ് കറൻസിയുടെ കാര്യത്തിലും ഒരു ഉറപ്പ് വേണമെന്നും ട്രംപ് ആവശ്യപ്പെടുന്നുണ്ട്. മറിച്ചാണെങ്കിൽ 100% നികുതി ചുമത്തുമെന്നും, യുഎസ് സാമ്പത്തിക വ്യവസ്ഥയോട് ഗുഡ് ബൈ പറയാൻ തയ്യാറായി നിൽക്കാനും ട്രംപ് ആവശ്യപ്പെടുന്നുണ്ട്.

ബ്രസീൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയോടൊപ്പം ബ്രിക്സ് കൂട്ടായ്മയിൽ ഉള്ളത്. ഇതിൽ ഇന്ത്യ ഡോളർ ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരാണ്. എന്നാൽ റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഒരു പൊതു കറൻസി രൂപപ്പെടുത്താനായുള്ള ആലോചനയിലുമായിരുന്നു.

Content Highlights:Trump threatens brics nations over de dollarisation

To advertise here,contact us
To advertise here,contact us
To advertise here,contact us