ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ബെയ്‌റൂത്ത്: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അല്‍ നാബയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മൊഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്. മൊഹമ്മദ് അഫീഫിന്റെ മരണം ലെബനനിലെ സായുധ വിഭാഗം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത് അഫീഫായിരുന്നു.

റാസ് അല്‍ നാബയിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ബെയ്‌റൂത്തിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ അഭിയം തേടിയ പ്രദേശമാണ് റാസ് അല്‍ നാബ. ഇവിടെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 3,452 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 14,664 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read:

International
VIDEO: ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് തീജ്വാലകൾ പതിച്ചു; അന്വേഷണം ആരംഭിച്ച് ഇസ്രയേൽ

വടക്കന്‍ ഗാസയിലെ ബൈത്‌ലാഹിയയിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 72 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെയായിരുന്നു ആക്രമണം നടന്നത്. അഞ്ചുനില കെട്ടിടം തകര്‍ന്നാണ് അന്‍പതിലേറെ പേരും കൊല്ലപ്പെട്ടത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Content Highlights- Hezbollah spokesman killed in Israel strike on Beirut

To advertise here,contact us