പാമ്പും മുയലും റോഡില് കിടന്ന് അടിയോടടി; ഗതാഗതം വരെ സ്തംഭിച്ചു; വൈറലായി വീഡിയോ

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം

നിരവധി വീഡിയോകളാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള് പാമ്പും മുയലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അമേരിക്കയില് ഗതാഗതക്കുരുക്കിന് വരെ കാരണമാകുന്ന രീതിയിലാണ് റോഡില് കിടന്ന് പാമ്പും മുയലും ഏറ്റുമുട്ടിയത്.

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പാമ്പിനും മുയലിനും എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല. പാമ്പും മുയലും റോഡില് കിടന്ന് ഏറ്റുമുട്ടുന്ന അപൂര്വ്വ കാഴ്ച കണ്ട് വാഹനങ്ങള് നിര്ത്തിയതോടെയാണ് ദൃശ്യങ്ങള് പുറംലോകത്ത് എത്തിയത്.

A rabbit stunned motorists in Summerville, SC, with a fight with a snake and a drag across the road.🐇😅 pic.twitter.com/sn5DxHTqkf

To advertise here,contact us