കോപ് 28ന് ദുബായിൽ തുടക്കം; ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും

ലോകത്തെ അമ്പരപ്പിക്കുന്ന തയ്യാറെടുപ്പുകളോടെയാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയെ ദുബായ് വരവേൽക്കുന്നത്.

ദുബായ്: യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ അമ്പരപ്പിക്കുന്ന തയ്യാറെടുപ്പുകളോടെയാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയെ ദുബായ് വരവേൽക്കുന്നത്.

13 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ആദ്യ മൂന്നു ദിവസം ലോക നേതാക്കൾ സംസാരിക്കും. ബ്രിട്ടനിലെ ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ആദ്യ ദിവസം ഉച്ചകോടിക്ക് എത്തും.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന ആദ്യ സെഷൻ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ നേതാക്കളെ ഉച്ചകോടി നടക്കുന്ന എക്സ്പോക് സിറ്റിയിൽ സ്വീകരിക്കും. ഡിസംബർ ഒമ്പത്,10 ദിവസങ്ങളിലാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷൻ. ബ്ലൂ, ഗ്രീൻ സോണുകളാക്കി തിരിച്ചാണ് സമ്മേളനങ്ങളും ചർച്ചകളും പ്രദർശനങ്ങളും നടക്കുക.

അന്വേഷണം എങ്ങുമെത്തിയില്ല, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്

ബ്ലൂ സോണിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഗ്രീൻ സോണിലേക്ക് ഡിസംബർ മൂന്ന് മുതൽ പ്രവേശനം അനുവദിക്കും. ഞായറാഴ്ചയാണ് ഇസ്രയേൽ, പലസ്തീൻ പ്രസിഡന്റുമാർ ഉച്ചകോടിയിൽ സംസാരിക്കുന്നത്. ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേൾഡ് ട്രേഡ് സെന്റർ മുതൽ എക്സ്പോസിറ്റി ഇന്റർസെഷൻ വരെ രാവിലെ ഏഴ് മുതൽ 11 വരെ ഗതാഗതം അനുവദിക്കില്ല. ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇന്ത്യാ ഗ്ലോബൽ ഫോറത്തിൽ കേന്ദ്ര പരിസ്ഥിതി- കാലാവസ്ഥാ മന്ത്രി ഭുപേന്ദർ സിംഗ് യാദവ് സംസാരിച്ചു. പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷം മലിനീകരണം കുറയ്ക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികളാണ് അദ്ദേഹം വിശദീകരിച്ചത്.

To advertise here,contact us