യുഎസില് ഗര്ഭിണിയായ യുവതിക്ക് ഭര്ത്താവിന്റെ വെടിയേറ്റു; ഗുരുതരാവസ്ഥയില് ചികിത്സയില്, അറസ്റ്റ്

കുടുംബപ്രശ്നങ്ങളെ തുടര്ന്ന് അമല് റെജി മീരയെ വെടിവെച്ചതാണെന്നാണ് വിവരം

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയില് ഭര്ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്. ഉഴവൂര് സ്വദേശി മീര (32) ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില് കഴിയുന്നത്. ഭര്ത്താവ് ഏറ്റുമാനൂര് സ്വദേശി പഴയമ്പിള്ളി സ്വദേശി അമല് റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്നങ്ങളെ തുടര്ന്ന് അമല് റെജി മീരയെ വെടിവെച്ചതാണെന്നാണ് വിവരം. ഗര്ഭിണിയായ മീര ഗുരുതരാവസ്ഥയില് ചികിത്സയില് തുടരുകയാണ്.

To advertise here,contact us