ഓസ്ലോ: കാണാതായ സ്വര്ണ കമ്മല് പൂന്തോട്ടത്തില് തിരയവേ കുടുംബത്തിന് ലഭിച്ചത് 1000 വര്ഷം പഴക്കമുള്ള നിധി. സര്പ്രൈസ് ആയി നിധി ലഭിച്ചതിന്റെ ഞെട്ടലിലാണ് നോര്വേയിലെ ജോംഫ്രുലാന്ഡിലെ കുടുംബം.
മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് കമ്മല് തിരയുന്നതിനിടെ പൂന്തോട്ടത്തിലെ മധ്യഭാഗത്ത് സിഗ്നലുകള് കാണിക്കുകയായിരുന്നു. തുടര്ച്ചയായി സിഗ്നലുകള് കാണിച്ചപ്പോള് സ്ഥലം കുഴിച്ച് നോക്കി. പരിശോധനക്കൊടുവില് വൈക്കിങ് കാലഘട്ടത്തില് ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ലഭിച്ചത്.
ആയിരത്തോളം വര്ഷങ്ങള് പഴക്കമുള്ളതാണിവയെന്ന് ഗവേഷകര് വ്യക്തമാക്കി. ഒമ്പതാം നൂറ്റാണ്ടില് സ്ത്രീകളുടെ സംസ്കാരച്ചടങ്ങില് ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. പുരാവസ്തു കണ്ടെത്തിയതിന് പിന്നാലെ കുടുംബം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിലവില് വെസ്റ്റ്ഫോള്ഡ് ടെലിമാര്ക്ക് കൗണ്ടി കൗണ്സിലില് സൂക്ഷിച്ചിരിക്കുകയാണ് ആഭരണങ്ങള്.
ഈ മാസം ആദ്യം നോര്വീജിയന് ദ്വീപായ റെനേസോയില് 51കാരി മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് നടത്തിയ പരിശോധനയില് പ്രാചീനകാലത്തെ പെന്ഡന്റുകളും മൂന്ന് വളകളും പത്ത് സ്വര്ണ്ണ മുത്തുകളും കണ്ടെത്തിയിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക