കഴിഞ്ഞ 28 ദിവസത്തിനിടെ 15 ലക്ഷം പേര്ക്ക് കൊവിഡ്; 2500 മരണം

അമേരിക്ക, ബ്രിട്ടന്, ഫ്രാന്സ്, ജപ്പാന് എന്നീ രാജ്യങ്ങളില് കൊവിഡ് കേസുകളില് പൊടുന്നനേ വലിയ വര്ധനവുണ്ടായിരുന്നു.

ജനീവ: ലോകത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ 15 ലക്ഷം പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന. 2500 മരണവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതല് ഓഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള് 80 ശതമാനം ഉയര്ച്ചയാണ് കൊവിഡ് കേസുകളില് ഉണ്ടായിട്ടുള്ളത്. മരണനിരക്ക് 57 ശതമാനം ഉയര്ന്നു. അതേ സമയം കൊവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന പ്രതികരിച്ചു.

അമേരിക്ക, ബ്രിട്ടന്, ഫ്രാന്സ്, ജപ്പാന് എന്നീ രാജ്യങ്ങളില് കൊവിഡ് കേസുകളില് പൊടുന്നനേ വലിയ വര്ധനവുണ്ടായിരുന്നു. ജൂലൈയിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള കാരണം ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ടെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. എന് കെ അറോറ പറഞ്ഞു.

To advertise here,contact us