കാത്തിരിപ്പിന് വിരാമായി. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷ തെറ്റിക്കാതെ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. സൂര്യകുമാർ യാദവ് തന്നെയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തി.
അതേ സമയം ശ്രേയസ് അയ്യർ, യശ്വസി ജയ്സ്വാൾ തുടങ്ങിയ താരങ്ങൾക്ക് അവസരം ലഭിച്ചില്ല. സെലക്ഷന് കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരേ പല കോണുകളില് നിന്നും ശക്തമായ വിമര്ശനങ്ങളും ഉയരുന്നുണ്ട്. തഴയപ്പെട്ട കളിക്കാരെ ഉള്പ്പെടുത്തി ഒരു ഇന്ത്യന് ഇലവന് തിരഞ്ഞെടുക്കുകയാണെങ്കില് ആര്ക്കെല്ലാം സ്ഥാനം ലഭിക്കുമെന്ന് നമുക്ക് നോക്കാം.
ഏഷ്യാ കപ്പില് ഇടം കിട്ടാതെ പോയവരുടെ ഇലവന്റെ ഓപ്പണിങ്ങിൽ ഉണ്ടാവുക ഇടംകയ്യൻ അഗ്രസീവ് ബാറ്റര് യശസ്വി ജയ്സ്വാളും മറ്റൊരു യുവതാരമായ സായ് സുദര്ശനുമാണ്. ടി20യില് ടീമിലെ സജീവസാന്നിധ്യമായിരുന്നു ജയ്സ്വാള് ഐ പി എല്ലിലും മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സായിയുടെ കാര്യമെടുത്താല് നിലവില് ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഐപി എല്ലിലെ റൺ വേട്ടക്കാരനായിരുന്നു.
ഇവര്ക്കു ശേഷം ഇന്ത്യന് ഇലവനിലെ മൂന്നാമന് സ്റ്റാര് ബാറ്റര് ശ്രേയസ് അയ്യരാണ്. തഴയപ്പെട്ടവരുടെ ലിസ്റ്റിലെ ഏറ്റവും വലിയ പേരെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. ക്യാപ്റ്റനാകാനും യോഗ്യൻ ശ്രേയസ്സാണ്. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യൻസ് ട്രോഫിയിലും ഏറ്റവുമൊടുവിൽ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ശ്രേയസ് കഴിഞ്ഞാല് നാലാം നമ്പറില് കളിക്കുക യുവ ഓള്റൗണ്ടര് റിയാന് പരാഗാണ്. കഴിഞ്ഞ വര്ഷം ഇന്ത്യക്കു വേണ്ടി ടി20യില് അരങ്ങേറിയ താരമാണ് അദ്ദേഹം. ബാറ്റിങിലും ബൗളിങിലും നി ഇംപാക്ടുണ്ടക്കാന് അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും.
വിക്കറ്റ് കീപ്പറുടെ റോള് വഹിക്കുക സ്റ്റാര് ബാറ്റര് കെഎല് രാഹുലാണ്. അഞ്ചാം നമ്പര് താരത്തിനുള്ളതാണ്. കഴിഞ്ഞ ഐപിഎല്ലില് ഡല്ഹി ക്യാപ്പിറ്റല്സിനായി മിന്നുന്ന പ്രകടനമാണ് രാഹുല് കാഴ്ചവച്ചത്. ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലും തിളങ്ങി.
രാഹുല് കഴിഞ്ഞാല് ആറാമന് പേസ് ഓള്റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയാണ്. പരിക്കു കാരണമാണ് ഏഷ്യാ കപ്പ് ടീമില് സ്ഥാനം ലഭിക്കാതെ പോയതെന്നാണ് വിവരം. ഏഴാം നമ്പറില് കളിക്കുക ഇടംകൈയന് സ്പിന്നറും ഓള്റൗണ്ടറുമായ വാഷിങ്ടണ് സുന്ദറാണ്. അതിനു ശേഷം സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി എത്തും.
തുടര്ന്നു ഫാസ്റ്റ് ബൗളര്മാരുടെ ഊഴമാണ്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജിനുമൊപ്പം. മൂന്നാമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണയും ഇലവന്റെ ഭാഗമാവും.
തഴയപ്പെട്ടവരുടെ ഇലവൻ
യശസ്വി ജയ്സ്വാള്, സായ് സുദര്ശന്, ശ്രേയസ് അയ്യര് (ക്യാപ്റ്റന്), റിയാന് പരാഗ്, കെഎല് രാഹുല് (വിക്കറ്റ് കീപ്പര്), നിതീഷ് കുമാര് റെഡ്ഡി, വാഷിങ്ടണ് സുന്ദര്, രവി ബിഷ്നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlights:Shreyas will lead, Jaiswal and Sai will open; Here is the batting XI