ഏഷ്യൻ ഗെയിംസിൽ സ്വർണ വേട്ട തുടർന്ന് ഇന്ത്യ. ഗെയിംസിന്റെ പതിനാലാം ദിനമായ ഇന്ന് ഇതുവരെ ഇന്ത്യ നാല് മെഡലുകൾ നേടിയപ്പോൾ അതിൽ രണ്ടെണ്ണം സ്വർണമാണ്.
കഴിഞ്ഞ ദിവസം ഇന്ത്യ മെഡൽ കൊയ്ത്ത് നടത്തിയ അമ്പെയ്ത്തിലാണ് ആദ്യ സ്വർണം വന്നത്, പിന്നാലെ വെങ്കലവും. ഗോൾഫിൽ സ്വർണവും വെള്ളിയും നേടിയും ചരിത്രം സൃഷ്ടിച്ചു. പുരുഷന്മാരുടെ ക്രിക്കറ്റ് ഫൈനലിൽ പാക്സിതാനെതിരെ ഇന്ത്യ വൻ ടോട്ടലുയർത്തിയിട്ടുണ്ട്.
അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റികർവ് വിഭാഗത്തിൽ കുങ്കും മൊഹോദാണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഈ 17 കാരി മാറി. റികർവ് ഇനത്തിൽ നീരജ് ചൌഹാൻ വെങ്കലവും നേടി.
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത ഗോൾഫിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് 23 കാരിയായ പ്രണവി ഉർസ് സ്വന്തമാക്കിയത്. പ്രണവിയുടെ മികവിൽ ഇന്ത്യൻ വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി.
ഉച്ചയ്ക്ക് ശേഷം ഗുസ്തിയിലും അമ്പെയ്ത്തിലുമെല്ലാം നടക്കുന്ന ഫൈനലുകളിലാണ് ഇനി പ്രതീക്ഷ. സ്വർണം ലക്ഷ്യമിട്ട് പുരുഷ ഹോക്കി ടീമും മലേഷ്യക്കെതിരെ ഇന്ന് ഫൈനലിനിറങ്ങുന്നുണ്ട്. ഗെയിംസിൽ ഇതുവരെ 18 സ്വർണവും 26 വെള്ളിയും 36 വെങ്കലവുമടക്കം 80 മെഡലുകളുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
content highlights: asian games india gold archery golf kumkum mohod pranavi urs cricket hockey