ജപ്പാന് ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി വനിതകളുടെ 4x400 മീറ്റര്‍ റിലേ ടീം. ആവേശകരമായ ഫിനിഷില്‍ ബഹ്റൈന്‍, ചൈന തുടങ്ങിയ ശക്തരായ എതിരാളികളെ പിന്തള്ളിയാണ് ഇന്ത്യന്‍ നാലല്വര് സംഘം ഒന്നാമതെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഇന്ത്യന്‍ ടീം 3:27.85 മിനിറ്റില്‍ റേസ് പൂര്‍ത്തിയാക്കിയാണ് പൊന്നണിഞ്ഞത്. ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മികവ് തെളിയിക്കുന്നതായി മാറിയ മത്സരം, ജപ്പാനിലെ സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തി. അവസാന പാദത്തില്‍ മികച്ച ഓട്ടത്തിലൂടെ ടീമിനെ ഒന്നാമതെത്തിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിന് സാധിച്ചു. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ബഹ്റൈന്‍ വെള്ളി മെഡലും ചൈന വെങ്കല മെഡലും സ്വന്തമാക്കി. ഐച്ചി-നാഗോയ ഗെയിംസില്‍ അത്ലറ്റിക്സ് ഇനങ്ങളില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്.
ഗുല്‍വീറിന് മൂന്നാം മെഡല്ഏഷ്യന് ഗെയിംസില്‍ തന്റെ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ അത്ലറ്റ് ഗുല്‍വീര്‍ സിംഗ്. ചൊവ്വാഴ്ച ഐച്ചി-നാഗോയയില്‍ നടന്ന പുരുഷന്മാരുടെ 5000 മീറ്റര്‍ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയാണ് ഗുല്‍വീര്‍ ഈ നേട്ടം കൈവരിച്ചത്. ഈ വെങ്കലത്തോടെ, ഒരൊറ്റ ഏഷ്യന്‍ ഗെയിംസ് പതിപ്പില്‍ മൂന്ന് വ്യക്തിഗത മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ അത്ലറ്റായി ഗുല്‍വീര്‍ സിംഗ് മാറി. കടുത്ത പോരാട്ടം കണ്ട ഫൈനല്‍ മത്സരത്തില്‍ 13:32.75 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ബഹ്റൈന്റെ ബിര്‍ഹാനു ബാലെ 13:30.79 മിനിറ്റില്‍ പൂര്‍ത്തിയാക്കി സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ ജപ്പാന്റെ ടോമോനോരി യമാഗുച്ചി (13:31.43) വെള്ളി മെഡല്‍ സ്വന്തമാക്കി.
5000 മീറ്ററിലെ ഈ വെങ്കല നേട്ടത്തോടെ ഈ വന്‍കര കായികമാമാങ്കത്തില്‍ മെഡല്‍ ഹാട്രിക് പൂര്‍ത്തിയാക്കാനും തന്റെ ഏഷ്യന്‍ ഗെയിംസ് ക്യാമ്പയിന് കൂടുതല്‍ മനോഹരമാക്കാനും ഗുല്‍വീറിന് സാധിച്ചു. നേരത്തെ ഗെയിംസില്‍ പുരുഷന്മാരുടെ 10,000 മീറ്ററിലും 1,500 മീറ്ററിലും ഗുല്‍വീര്‍ വെള്ളി മെഡലുകള്‍ നേടിയിരുന്നു. ഐച്ചി-നാഗോയയില്‍ അത്ലറ്റിക്സില് ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയരായ പ്രകടനക്കാരില് ഒരാളായി താരം മാറി.
content highlights: Asian Games: India Wins First Gold in Athletics, But Performance Disappoints