ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ സ്ഥിരം കാണുന്ന വിവാദ കാഴ്ചയാണ് ഇന്ത്യ-പാക് താരങ്ങളുടെ നോ ഹാൻഡ്ഷേക്ക്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ കഥ അതല്ല.
ടേബിള്‍ ടെന്നീസ് മത്സരവേദിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും പുരുഷ-വനിതാ താരങ്ങള്‍ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിട്ടത് കായിക ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വനിത ടീം ഇനത്തില്‍ പാകിസ്താനെതിരെ 3-0ന്റെ തകര്‍പ്പന്‍ വിജയം നേടിയ ശേഷമാണ് സുതീര്‍ത്ഥ മുഖര്‍ജി, സിന്ദ്രേല ദാസ്, ശ്രീജ അകുല എന്നിവരടങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയത്.
മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി കൈകൊടുത്ത് സൗഹൃദം പങ്കിട്ടത് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായി. ചിലര്‍ ഇതിനെ വിമര്‍ശിച്ചപ്പോള്‍, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച താരങ്ങളുടെ പ്രവൃത്തിയെ നിരവിധി കായിക പ്രേമികള്‍ പ്രശംസിക്കുകയും ചെയ്തു.
പുരുഷ വിഭാഗത്തിലും ഹര്‍മീത് ദേശായി, ജി സത്യന്, പയസ് ജെയിന് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം പാകിസ്ഥാനെ 3-0ത്തിന് പരാജയപ്പെടുത്തുകയും, മത്സരത്തിന് മുന്‍പും ശേഷവും പാക് താരങ്ങള്‍ക്ക് കൈകൊടുക്കുകയും ചെയ്തു.
content highlights: no handshake trend broken india vs pakistan table tennis asian games