12-ാം വയസ്സിൽ നേരിട്ട പീഡന ശ്രമം; സ്വയം രക്ഷയ്ക്കായി ജൂഡോ; 36-ാം വയസ്സിൽ ഏഷ്യൻ ഗെയിംസ് മെഡൽ

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ മാര്‍ഷ്വല്‍ ആര്‍ട്‌സ്‌ താരം സുചിക തരിയാലാണ്‌.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ മാര്‍ഷ്വല്‍ ആര്‍ട്‌സ്‌ താരം സുചിക തരിയാലാണ്‌. വനിതകളുടെ ട്രഡീഷണല്‍ മിക്‌സഡ്‌ മാര്‍ഷ്വല്‍ ആര്‍ട്‌സ്‌ 60 കി.ഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ്‌ സുചിക മെഡലുറപ്പാക്കിയത്‌.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചിമേഗ്‌ ബൈഗല്‍മയെ 2-0ന്‌ പരാജയപ്പെടുത്തിയാണ്‌ താരം സെമിയിലെത്തിയത്‌. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ്‌ മിക്‌സഡ്‌ മാര്‍ഷ്വല്‍ ആര്‍ട്‌സ്‌ ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത്‌.

ഹരിയാനയില്‍ നിന്നുള്ള സുചികയുടെ കരിയര്‍ ആരംഭിക്കുന്നത്‌ ജുഡോയിലൂടെയാണ്‌. പിന്നീട്‌ ജു-ജുത്സുവും കുറാഷും പരിശീലിച്ച സുചിക പിന്നീട് മിക്‌സഡ്‌ മാര്‍ഷ്വല്‍ ആര്‍ട്‌സിലേക്ക് തിരിഞ്ഞു.

സുചിക സ്പോർട്സ് രംഗത്തേക്ക് എത്തിയതിന് പിന്നിലും ഒരു മോട്ടിവേഷനുണ്ട്. പന്ത്രണ്ടാം വയസില്‍ ഒരു പീഡനശ്രമത്തെ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ സ്വയം രക്ഷയ്‌ക്കായി ജൂഡോ പഠിക്കാന്‍ തീരുമാനിച്ചത്‌.

പിന്നീട രാജ്യത്തെ പ്രധാന ജുഡോ താരമായി വളർന്നു എട്ട്‌ തവണ ദേശീയ ജൂഡോ ചാമ്പ്യനായി. അന്തരാഷ്ട്ര മെഡലുകളും സ്വന്തമാക്കി.

2019 ലെ കോമണ്‍വെല്‍ത്ത്‌ ജുഡോ ചാമ്പ്യന്‍ഷിപ്പിലും സൗത്ത്‌ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി. 2018 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. ജു-ജിത്സു ഇനത്തില്‍ 2024 ല്‍ 63 കിലോഗ്രാം വിഭാഗത്തില്‍ ലോകചാമ്പ്യനായിരുന്നു സുചിക.

സിഐഎസ്‌എഫ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ആയിരുന്ന സുചിക ഇപ്പോള്‍ ഹരിയാന കായികവകുപ്പില്‍ ജൂനിയര്‍ കോച്ചായി പ്രവര്‍ത്തിക്കുകയാണ്‌.

content highlights: suchika tariyal historic asian games mma medal

To advertise here,contact us