കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത കായിക അസോസിയേഷനുകള്‍ സംഘടിപ്പിച്ച ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് 2019-20 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മെഡല്‍ നേടിയ കായിക താരങ്ങളുടെ വിവരങ്ങള്‍ ക്യാഷ് അവാര്‍ഡിനായി സമര്‍പ്പിക്കണം. അസോസിയേഷനുകള്‍ മുഖേന, വിവരങ്ങള്‍ ഓഗസ്റ്റ് 18ന് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ തപാല്‍ വഴി ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് മുമ്പായി വിവരങ്ങള്‍ keralasportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും നല്‍കണം.
വിവരങ്ങള്‍ ലഭ്യമാകാത്ത പക്ഷം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ പിന്നീട് പരാതികളോ അപേക്ഷകളോ പരിഗണിക്കുന്നതല്ലെന്ന് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചു.
content highlights: Attention Sportspersons: Submit Details for Cash Award