കോമൺവെൽത്ത് ഫ്ലാഗും ബാറ്റണും ഏറ്റുവാങ്ങി ഇന്ത്യ; ഇനി പോരാട്ടം അഹമ്മദാബാദിൽ

ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്ര എന്നിവരാണ് പതാകയും ബാറ്റണും ഏറ്റുവാങ്ങിയത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് പ്രൗഢഗംഭീരമായ അവസാനം. സമാപനച്ചടങ്ങിൽ കോമൺവെൽത്ത് ഫ്ലാഗും ബാറ്റണും ഇന്ത്യ ഏറ്റുവാങ്ങി. 2030 കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ചാണ് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്ര എന്നിവരാണ് പതാകയും ബാറ്റണും ഏറ്റുവാങ്ങിയത്.

പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവും അടക്കം 39 മെഡലുകളോടെ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തതായിരുന്നു ഇന്ത്യ. 171 മെഡലുകളോടെ ഓസ്ട്രേലിയയായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 110 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാമതും ൬൨ മെഡലുകളോടെ കാനഡ മൂന്നാമതും ആണ് ഈ വർഷത്തെ കോമൺവെൽത്ത് അവസാനിപ്പിച്ചത്. ആതിഥേയരായ സ്കോട്ലൻഡ് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 39 മെഡലുകളാണ് അവരുടെ സമ്പാദ്യം.

ബോക്സിങ്ങിലെ പ്രകടന മികവാണ് മെഡൽ വേട്ടയിൽ ഇന്ത്യയ്ക്ക് കരുത്തായത്. എങ്കിലും 2022 ലെ മെഡൽ വേട്ടയുടെ താരതമ്യം ചെയ്യുമ്പോൾ ഈ വര്ഷം നേടിയ മെഡലുകളുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 2022 ഇത് 61 ആയിരുന്നു ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം. ഈ തവണ അത് 39 ആയി കുറയുകയായിരുന്നു. ഹോക്കറ്റ്, ക്രിക്കറ്റ്, ഗുസ്തി, ബാഡ്മിന്റൺ അടക്കം ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ഇനങ്ങൾ ഇല്ലാത്തതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

Content highlight: India receives Commonwealth Games flag and baton Aahmedabad to host 2030 CWG

To advertise here,contact us