ബോക്സിങ് താരങ്ങൾക്ക് മെഡൽ സമ്മാനിച്ച് പിടി ഉഷ; താരങ്ങളുടെ പ്രകടനത്തിൽ ഏറെ അഭിമാനമെന്ന് പ്രതികരണം

ഇംഗ്ലണ്ട് താരം റൂബി വൈറ്റിനെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു സ്വർണ മെഡൽ നേടിയത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 51 കിലോ വിഭാഗം ബോക്സിങ്ങിലെ വിജയികൾക്ക് മെഡൽ സമ്മാനിച്ച് ഇന്ത്യയുടെ മുൻ അത്‌ലറ്റ് പിടി ഉഷ. സ്വർണ മെഡൽ നേടിയിരുന്നത് ഇന്ത്യയുടെ സാക്ഷി ചൗധരി ആയിരുന്നു എന്നത് സമ്മാനദാനത്തിന്റെ മാധുര്യം കൂട്ടി. ഇംഗ്ലണ്ട് താരം റൂബി വൈറ്റിനെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു സ്വർണ മെഡൽ നേടിയത്.

'വനിതകളുടെ 51 കിലോ വിഭാഗം ബോക്സിങ്ങിലെ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. പോരാട്ടവീര്യം കൊണ്ട് നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയ നമ്മുടെ സ്വന്തം സാക്ഷിയുടെ പ്രകടനത്തിലും ഏറെ അഭിമാനം തോന്നുന്നു. നമ്മുടെ ത്രിവർണ്ണ പതാക ഉയരുകയും ഒപ്പം ദേശീയ ഗാനം കൂടി മുഴങ്ങുന്നത് കേൾക്കുന്നതിനേക്കാൾ വലിയൊരു സന്തോഷം വേറെയില്ല', പിടി ഉഷ തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.

കൂടാതെ, ഇന്ത്യയ്ക്കായി മെഡൽ നേടിയ ജാവലിൻ ത്രോ താരങ്ങളായ നീരജ് ചോപ്ര, യശ്വീർ സിംഗ്, ബോക്സിങ് താരം ജെയ്സമിൻ, ജൂഡോ താരങ്ങളങ്ങളായ അസ്മിത, ഹർഷ് സിംഗ്, ലോങ്ങ് ജംപ് താരങ്ങൾ എം ശ്രീശങ്കർ തുടങ്ങി കോമൺവെൽത്ത് ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവച്ച ഇന്ത്യൻ നിരയ്ക്ക് പിടി ഉഷ അഭിനന്ദനങ്ങൾ നേർന്നിരുന്നു.

Content highlight: PT Usha presents medals to boxers praises performance

To advertise here,contact us