കോമൺവെൽത്ത് ഗെയിംസിൽ 37 മെഡലുകളുമായി ഇന്ത്യ; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത്

പതിമൂന്ന് സ്വർണവും പതിനാറ് വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യയുടെ ബാഗിലുള്ളത്

സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ വച്ച് നടക്കുന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത് 37 മെഡലുകൾ. പതിമൂന്ന് സ്വർണവും പതിനാറ് വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യയുടെ ബാഗിലുള്ളത്. നിലവിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

ബോക്സിങ്ങിലെ മെഡൽ കൊയ്ത്ത് തന്നെയാണ് ഇന്ത്യയ്ക്ക് മെഡൽ നേട്ടത്തിൽ കരുത്തായത്. പത്ത് മെഡലുകളായിരുന്നു ബോക്സിങ്ങിൽ മാത്രം ഇന്ത്യ സ്വന്തമാക്കിയിരുന്നത്. അതിൽ ഏഴ് സ്വർണ മെഡലുകളും മൂന്ന് വെള്ളിയും ആണ് ഉൾപ്പെടുന്നത്. പ്രീതി പവാർ, ജെയ്സമിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഗംഗാസ്‌, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, അങ്കുഷ് പംഗൽ എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിക്കൊടുത്തത്. ജദുമണി സിംഗ്, ലാവ്‌ലിന ബോർഗോഹിൻ, നരേന്ദർ ബെർവൽ എന്നിവരാണ് വെള്ളി മെഡലിന് അർഹരായവർ.

2022 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ് ഫിനിഷ് ചെയ്തിരുന്നത്. എന്നാൽ, അന്ന് ഇന്ത്യയ്ക്ക് 61 മെഡലുകൾ ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഈ വർഷം 37 മെഡലുകളിലേക്ക് എത്തിയത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ബാഡ്മിന്റൺ, ടി20 ക്രിക്കറ്റ്, ഹോക്കി, ടേബിൾ ടെന്നീസ്, ഗുസ്തി എന്നി ഇനങ്ങൾ ഈ വർഷം ഉണ്ടാകാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Content highlight: India fourth place 37 medals Commonwealth Games 2026

To advertise here,contact us