ഇടിക്കൂട്ടിലെ പെൺകരുത്ത്; 2026 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത് ഇന്ത്യയുടെ അഞ്ച് വനിതാ താരങ്ങൾ

ഫൈനലിലേക്ക് മുന്നേറിയ പത്ത് താരങ്ങളിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയുമായിരുന്നു ഇന്ത്യ നേടിയത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിൽ ഇന്ത്യയ്ക്ക് കരുത്തായത് ഇന്ത്യയുടെ ബോക്സിങ് താരങ്ങളുടെ പ്രകടനം തന്നെയായിരുന്നു. ഫൈനലിലേക്ക് മുന്നേറിയ പത്ത് താരങ്ങളിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയുമായിരുന്നു ഇന്ത്യ നേടിയത്. അതിന് ആറ് മെഡലും സ്വന്തമാക്കിയത് ഇന്ത്യയുടെ വനിതാ താരങ്ങളായിരുന്നു.

അഞ്ച് സ്വർണവും ഒരു വെള്ളിയുമായിരുന്നു ഇന്ത്യൻ വനിതാ താരങ്ങളുടെ സമ്പാദ്യം. പ്രീതി പവാർ, ജെയ്സമിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഗംഗാസ്‌, അരുന്ധതി ചൗധരി എന്നിവരായിരുന്നു സ്വർണ മെഡൽ അണിഞ്ഞ ഇന്ത്യയുടെ ആ താരങ്ങൾ. ലാവ്‌ലിന ബോർഗോഹിൻ ആയിരുന്നു വെള്ളി മെഡൽ നേടിയ താരം.

നിലവിൽ 37 മെഡലുകളുമായി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പതിമൂന്ന് സ്വർണവും പതിനാറ് വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യയുടെ സ്വന്തമാക്കിയത്. 2022 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ് ഫിനിഷ് ചെയ്തിരുന്നത്. അന്ന് ഇന്ത്യയ്ക്ക് 61 മെഡലുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ബാഡ്മിന്റൺ, ടി20 ക്രിക്കറ്റ്, ഹോക്കി, ടേബിൾ ടെന്നീസ്, ഗുസ്തി എന്നി ഇനങ്ങൾ ഈ വർഷം ഉണ്ടാകാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Content highlight: 2026 CWG five Indian women boxers win gold

To advertise here,contact us