ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിക്കൊടുത്തത് ഇന്ത്യയുടെ യാമിനി മൗര്യ. വനിതകളുടെ 57 കിലോ വിഭാഗത്തിലാണ് താരം ഇന്ത്യക്കായി മെഡൽ നേടിയത്. ആകെ മൊത്തം മൂന്ന് മെഡലുകളാണ് ജൂഡോയിൽ മാത്രം ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. യാമിനിയുടെ വെള്ളി മെഡലിന് പുറമെ രണ്ട് സ്വർണ മെഡലുകളായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ച മറ്റ് മെഡലുകൾ.
ഇംഗ്ലണ്ട് താരത്തെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യക്കായി യാമിനി മെഡൽ നേടിയത്. മത്സരഫലത്തിൽ തനിക്ക് അൽപ്പം നിരാശയുണ്ടെന്നും സ്വർണ മെഡൽ നേടാനാകുമായിരുന്നെന്നും മത്സര ശേഷം താരം പ്രതികരിച്ചു. ആകെ മൊത്തം 20 മെഡലുകളുള്ള ഇന്ത്യയുടെ അക്കൗണ്ടിൽ അഞ്ച് സ്വർണവും പതിനൊന്ന് വെള്ളിയും നാല് വെങ്കലവുമാണ് ഉള്ളത്.
Content highlight: India wins silver in Women's 57kg judo