അന്ന് ഫാസ്റ്റ് ബൗളർ, ഇന്ന് കോമൺവെൽത്ത് ചാമ്പ്യൻ; ജാവലിൻ ത്രോ സ്വർണ മെഡൽ ജേതാവ് റുമേഷ് തരംഗ

മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ആയിരുന്നു വെള്ളി ലഭിച്ചത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരമായിരുന്നു ശ്രീലങ്കയുടെ റുമേഷ് തരംഗ. പോരാട്ടത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു താരം സ്വർണ മെഡൽ സ്വന്തമാക്കിയത്. 23 വയസ് മാത്രം പ്രായമുള്ള താരം ആൻഡേഴ്സൺ പീറ്റേഴ്സ് അടക്കമുള്ള താരങ്ങളെ പിന്നിലാക്കി ആയിരുന്നു മെഡൽ നേടിയത്. എന്നാൽ, താരത്തിന്റെ ആ നേട്ടത്തിനും അപ്പുറം അമ്പരപ്പിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, അദ്ദേഹത്തിന്റെ ജീവിതയാത്ര.

ക്രിക്കറ്റിലെ ഒരു ഫാസ്റ്റ് ബൗളർ ആയിരുന്നു, ഇന്നലെ 89.75 മീറ്റർ ദൂരം എറിഞ്ഞ് ഈ സ്വർണ മെഡൽ ജേതാവായ റുമേഷ് തരംഗ. വളരെ വേഗത്തിൽ പന്തുകൾ എറിയാൻ കഴിയുന്ന അദ്ദേഹം ക്രിക്കറ്റ് വിട്ട് ജാവലിൻ ത്രോയിലേക്ക് കൂടുമാറുകയായിരുന്നു. ആ കൂടുമാറ്റ തീരുമാനം തെറ്റായിരുന്നില്ല എന്ന തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ മെഡൽ നേട്ടം. തീരുമാനത്തിനപ്പുറം കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൂടി ചേർന്നപ്പോൾ അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മരിക്കുന്നതിന് നിർണായകമായി.

മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ആയിരുന്നു വെള്ളി ലഭിച്ചത്. 85.83 മീറ്റർ ആയിരുന്നു നീരജ് ചോപ്ര കണ്ടെത്തിയ ദൂരം. ഇന്ത്യയുടെ തന്നെ യശ്വിർ സിംഗ് ആയിരുന്നു വെങ്കലത്തിൽ മുത്തമിട്ടിരുന്നത്. അവിശ്വസനീയ തിരിച്ചുവരവിലൂടെ 81.33 മീറ്റർ കണ്ടെത്തിയായിരുന്നു യശ്വീർ സിംഗ് വെങ്കലം സ്വന്തമാക്കിയിരുന്നത്.

Content highlight: CWG 2026 Rumesh Tharanga from fast bowler to Javelin Throw gold medalist

To advertise here,contact us