ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പത്ത് താരങ്ങളായിരുന്നു ഫൈനൽ പോരാട്ടത്തിലേക്ക് മുന്നേറിയിരുന്നത്. ഇന്ന് വൈകിട്ടോടെ നടന്ന മൂന്ന് ഫൈനൽ പോരാട്ടങ്ങളിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രാത്രി ഒൻപത് മണിയോടെ ആണ് ബാക്കിയുള്ള ഏഴ് ഫൈനൽ പോരാട്ടങ്ങൾ നടക്കുന്നത്.
ഇന്ന് നടന്ന ആദ്യ ഫൈനൽ പോരിൽ ഇന്ത്യയുടെ പ്രീതി പവാർ സ്വർണം നേടിയിരുന്നു. വനിതകളുടെ 54 കിലോ വിഭാഗത്തിലായിരുന്നു പ്രീതി സ്വർണം നേടിയത്. പിന്നാലെ നടന്ന വനിതകളുടെ 57 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ ജെയ്സമിനും സ്വർണം അണിഞ്ഞിരുന്നു. പുരുഷന്മാരുടെ പോരാട്ടത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചത്. പുരുഷന്മാരുടെ 55 കിലോ വിഭാഗത്തിൽ ജദുമണി സിംഗ് ആയിരുന്നു സിൽവർ നേടിയത്.
മെഡൽ പട്ടികയിൽ 30 മെഡലുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. എട്ട് സ്വർണവും പതിനഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇന്ത്യയ്ക്ക് ഇനിയും ഫൈനൽ പോരാട്ടങ്ങൾ ഉള്ളതിനാൽ മെഡൽ നേട്ടം ഉയരുമെന്ന് ഉറപ്പാണ്. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തതായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.
Content highlight: CWG 2026 India has seven boxing finals lined up today