സ്വർണത്തിളക്കം; ജൂഡോയിൽ സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ അസ്മിത ഡേ

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അസ്മിത ഡേ

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണ മെഡലിൽ മുത്തമിട്ട് ഇന്ത്യയുടെ അസ്മിത ഡേ. ജൂഡോയിൽ വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് അസ്മിത സ്വർണം നേടിയത്. സ്വർണ മെഡൽ നേടുക എന്നതിൽ ഉപരി ചരിത്രം കുറിച്ചുകൊണ്ടായിരുന്നു താരം മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അസ്മിത ഡേ.

ഫൈനൽ പോരാട്ടത്തിൽ കാനഡയുടെ ഹെയ്‌ദിയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ താരം സ്വർണ മെഡൽ സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ സന്തോഷത്താൽ താരം മത്സരവേദിയിൽ തുള്ളിച്ചാടുന്നതും കാണാമായിരുന്നു. അസ്മിതയുടെ ഈ നേട്ടത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അഭിനന്ദിച്ചിരുന്നു.

Content highlight: Asmita Dey wins gold in judo CWG 2026

To advertise here,contact us